ഭര്‍ത്താവ്‌ മരിച്ച്‌ ഏഴാം നാള്‍ ഭാര്യ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

0
11

കാഞ്ഞങ്ങാട്‌: ഭര്‍ത്താവ്‌ മരിച്ച്‌ ഏഴാം നാള്‍ റിട്ട. അധ്യാപികയായ ഭാര്യ കോവിഡ്‌ ബാധിച്ച്‌ മരിച്ചു.
പടന്നക്കാട്‌ എല്‍ പി സ്‌കൂളിലെ റിട്ട. അധ്യാപിക കാഞ്ഞങ്ങാട്‌ സൗത്തിലെ നാരായണി അമ്മ( 73) യാണ്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മരിച്ചത്‌.
ഭര്‍ത്താവ്‌ റിട്ട. ജയില്‍ സൂപ്രണ്ട്‌ കെ വി ഭാസ്‌ക്കരന്‍ അസുഖത്തെ തുടര്‍ന്ന്‌്‌ കഴിഞ്ഞ മാസം 26ന്‌ മരിച്ചിരുന്നു. പിന്നീട്‌ നടത്തിയ പരിശോധനയിലാണ്‌ ഭാര്യയ്‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. മക്കള്‍: അശോകന്‍ (സൗദി), ആശ (അധ്യാപിക പടന്നക്കാട്‌), മരുമക്കള്‍: രാഘവന്‍ ആറാട്ടുകടവ്‌ (കപ്പല്‍ ജീവനക്കാരന്‍), പ്രിയ കോഴിക്കോട്‌, സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍ (റിട്ട അധ്യാപകന്‍), പി കരുണാകരന്‍(വ്യാപാരി പൊള്ളക്കട) പരേതരായ കുഞ്ഞിമാണിക്കം, ദാമോദരന്‍ കുഞ്ഞിക്കണ്ണന്‍.

NO COMMENTS

LEAVE A REPLY