ചെമ്മനാട്ട്‌ മതന്യൂനപക്ഷങ്ങള്‍ ഇടതു മുന്നണിക്ക്‌ വോട്ട്‌ ചെയ്‌തു: സതീശ്‌ ചന്ദ്രന്‍

0
45

നീലേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങള്‍ എല്‍ ഡി എഫിനു കൂട്ടത്തോടെ വോട്ട്‌ ചെയ്‌തിട്ടുണ്ടെന്നു ഇടതു മുന്നണി ജില്ലാ കണ്‍വീനര്‍ കെ പി സതീശ്‌ ചന്ദ്രന്‍ പറഞ്ഞു.
ചെമ്മനാട്‌ പഞ്ചായത്തില്‍ യു ഡി എഫിന്‌ 6000ത്തോളം വോട്ട്‌ ഇടതു പക്ഷത്തേക്കാള്‍ കൂടുതലുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തവണ ഈ പഞ്ചായത്തില്‍ നിന്നു യു ഡി എഫിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിക്ക്‌ 2500ല്‍പ്പരം വോട്ടേ ലഭിച്ചിട്ടുള്ളൂവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്‍ ഡി എഫിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടരായാണ്‌ മതന്യൂനപക്ഷങ്ങള്‍ ഇടത്‌ ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുള്ളതെന്ന്‌ അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY