പടന്നക്കാട്ട്‌ കാറിന്‌ തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

0
47

കാഞ്ഞങ്ങാട്‌: ഇന്ധനം നിറയ്‌ക്കാന്‍ പമ്പില്‍ കയറുന്നതിനിടെ കാറിന്‌ തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പടന്നക്കാട്‌ ദേശീയപാതയിലെ പെട്രോള്‍ പമ്പിന്‌ സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ്‌ സംഭവം.
ഇന്ധനം നിറയ്‌ക്കാന്‍ പമ്പിലേക്കു കയറുന്നതിനിടെ തീപിടിച്ച കാറിനെ യാത്രക്കാരായ നാല്‌പേര്‍ ഉടന്‍ പുറത്തിറങ്ങി തള്ളി പുറത്തേക്ക്‌ കൊണ്ട്‌ വന്നതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. കാര്‍ ഭാഗികമായി കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ്‌ ഉടന്‍ തീയണക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY