എസ്‌ എസ്‌ എല്‍ സി വിദ്യാര്‍ത്ഥിനി വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

0
61

കുമ്പള: പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വീട്ടുകിണറ്റില്‍ കാണപ്പെട്ടു.
ആരിക്കാടി കടവത്തെ പത്മനാഭയുടെ മകള്‍ അസ്‌മിത(15)യാണ്‌ കിണറ്റില്‍ വീണുമരിച്ചത്‌.
ഇന്നലെ എസ്‌ എസ്‌ എല്‍ സി പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ അസ്‌മിതയും കുടുംബാംഗങ്ങളും കുഞ്ചത്തൂരില്‍ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തിരിച്ചു വീട്ടിലെത്തിയ കുടുംബാംഗങ്ങള്‍ വിശ്രമിക്കുകയും അസ്‌മിത കുളിക്കാന്‍ പോവുകയുമായിരുന്നുവെന്നു പറയുന്നു.എന്നാല്‍ അസ്‌മിതയെ കാണാഞ്ഞു വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കിണറില്‍ വെള്ളം കലങ്ങിയ നിലയില്‍ കാണുകയായിരുന്നുവത്രെ. തുടര്‍ന്നു ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ്‌ എത്തി കിണറ്റില്‍ നിന്നു മൃതദേഹം കരക്കെടുത്തു കാസര്‍കോട്‌ ജനറള്‍ ആശുപത്രിമോര്‍ച്ചറിയിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ആരിക്കാടി പാറസ്ഥാനം ആലിച്ചാമുണ്ഡി ഭഗവതി ക്ഷേത്രം ട്രസ്റ്റിയാണ്‌ അസ്‌മിതയുടെ പിതാവ്‌ പത്മനാഭ. അമ്മ വിമല. ഏക സഹോദരന്‍ സമിത്‌.

NO COMMENTS

LEAVE A REPLY