വാക്‌സിനു മുമ്പേ രക്തദാനം

0
18

നീലേശ്വരം: എന്‍.സി.സി. 32 കേരള ബറ്റാലിയന്‍ പടന്നക്കാട്‌ നെഹ്‌റു ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജ്‌ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ `വാക്‌സിനു മുമ്പെ രക്തദാനം’ പരിപാടി സംഘടിപ്പിച്ചു. രക്തദാതാക്കളില്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്ന 18 നും 45 നും മധ്യേ പ്രായമുള്ളവരുടെ കോവിഡ്‌ വാക്‌സിനേഷന്‍ മെയ്‌ 1 മുതല്‍ ആരംഭിക്കാനിരിക്കെ രക്തക്ഷാമം ഇല്ലാതാക്കാന്‍ എന്‍.സി.സി. നടത്തി വരുന്ന വാക്‌സിനേഷന്‌ മുമ്പേ രക്തദാനം പ്രചരണ പരിപാടിയുടെ ഭാഗമായാണ്‌ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലെ ബ്ലഡ്‌ ബാങ്കില്‍ രക്തദാന ക്യാമ്പ്‌ നടത്തിയത്‌. അസോഷ്യേറ്റ്‌ എന്‍.സി.സി.ഓഫീസര്‍ ലഫ്‌റ്റനന്റ്‌ നന്ദകുമാര്‍ കോറോത്ത്‌, അശ്വിനി അശോക്‌, വൈഷ്‌ണവ്‌ വിജയന്‍, അനന്ദു, പി. വിഷ്‌ണു, കെ. അഭിരാം, കെ.സി.അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY