വണ്ടിച്ചെക്ക്‌ കേസ്‌: ഉഡുപ്പി ഫസ്റ്റ്‌ ക്ലാസ്‌ കോടതി വിധി ജില്ലാ കോടതി റദ്ദാക്കി

0
21

കാസര്‍കോട്‌: വണ്ടിച്ചെക്ക്‌ കേസില്‍ ഉഡുപ്പി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ടു കോടതിയുടെ വിധി ഉഡുപ്പി ജില്ലാ സെഷന്‍സ്‌ കോടതി റദ്ദാക്കി. കേസ്‌ പുനര്‍ വിചാരണ നടത്താന്‍ ജില്ലാ കോടതി കീഴ്‌കോടതിയോടു നിര്‍ദ്ദേശിച്ചു. മഞ്ചേശ്വരത്തെ ബി എം നാഗേഷിനെതിരെ ഉദയവാണി നല്‍കിയ ചെക്ക്‌ കേസിന്റെ വിധിയാണ്‌ ജില്ലാ കോടതി റദ്ദാക്കിയത്‌. കേസില്‍ കീഴ്‌ കോടതി നാഗേഷിന്‌ 2,05,000 രൂപ പിഴ ശിക്ഷയും അതു നല്‍കിയില്ലെങ്കില്‍ ആറുമാസം തടവും വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ നാഗേഷ്‌ നല്‍കിയ അപ്പീലിലാണ്‌ കീഴ്‌കോടതി വിധി റദ്ദാക്കിയത്‌. നാഗേഷിനു വേണ്ടി അഡ്വ. രാമപാട്ടാളി ഹാജരായി.

NO COMMENTS

LEAVE A REPLY