കേരളത്തിലെ സ്ഥിതി ഗുരുതരം; രണ്ടാഴ്‌ച ലോക്ക്‌ ഡൗണ്‍ വേണമെന്ന്‌ ഡോക്‌ടര്‍മാര്‍

0
23

തിരു: കേരളത്തിലെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും രണ്ടാഴ്‌ചത്തേയ്‌ക്ക്‌ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിക്കണമെന്നും ഗവ. ഡോക്‌ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ആവശ്യപ്പെട്ടു. രോഗ വ്യാപനത്തിന്റെ കണക്കുകള്‍ അതീവ ഗുരുതര സ്ഥിതിയിലേയ്‌ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ഇപ്പോഴത്തെ സൂചനകള്‍ അപകട സൂചനകളാണ്‌. അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ സ്ഥിതി അതീവ സങ്കീര്‍ണ്ണമാകും-സംഘടന മുന്നറിയിച്ചു. ഗുരുതരമായ സ്ഥിതിഗതികള്‍ നേരിടുന്നതിനു ആരോഗ്യമേഖലയില്‍ കൂടുതല്‍ നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടു. അതേ സമയം ദേശീയതലത്തിലും കോവിഡ്‌ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്‌ 3,80,000 പേര്‍ക്കു കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. 36000 പേര്‍ കൂടി മരിച്ചു. പ്രതിദിനം കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്‌ രോഗം ബാധിച്ചുകൊണ്ടിരിക്കുന്നതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഒരാഴ്‌ചയിലധികമായി രാജ്യത്തു ദിവസം കോവിഡ്‌ ബാധിതരുടെ എണ്ണം മൂന്നുലക്ഷത്തില്‍ അധികമാണ്‌.
കര്‍ണ്ണാടകയിലും പശ്ചിമ ബംഗാളിലും കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ ഇന്നലെ റിക്കാര്‍ഡ്‌ വര്‍ധനവനുഭവപ്പെട്ടു.

NO COMMENTS

LEAVE A REPLY