തലപ്പാടിയില്‍ കര്‍ശന നിയന്ത്രണം

0
75

മഞ്ചേശ്വരം: കോവിഡ്‌ വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നു മംഗലാപുരത്തു നിന്നു കാസര്‍കോട്ടേക്കുള്ള കര്‍ണ്ണാടക സ്റ്റേറ്റ്‌ ബസ്‌ സര്‍വ്വീസുകളുള്‍പ്പെടെ വാഹനഗതാഗതം നിറുത്തിവച്ചു. തലപ്പാടി ചെക്ക്‌ പോസ്റ്റില്‍ പൊലീസ്‌ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്‌.
കാസര്‍കോട്‌ ജില്ലയില്‍ നിന്നു അത്യാവശ്യകാര്യങ്ങള്‍ക്കു മംഗലാപുരത്തേക്കു പോകേണ്ടവരെ രാവിലെ ആറുമണിക്ക്‌ ചെക്ക്‌ പോസ്റ്റ്‌ വഴികടത്തിവിടുന്നുണ്ട്‌. എന്നാല്‍ 10 മണിക്കു മുമ്പു ഇവര്‍ മടങ്ങേണ്ടതുമാണ്‌. കാസര്‍കോട്ടു നിന്ന്‌ മംഗലാപുരത്തെ ആശുപത്രികളിലേക്കു പോകേണ്ടവര്‍ ആശുപത്രി രേഖകള്‍ ചെക്ക്‌ പോസ്റ്റില്‍ കാണിച്ചാല്‍ വിടുന്നതാണ്‌. എന്നാല്‍ കേരള സ്റ്റേറ്റ്‌ ബസുകളോ, സ്വകാര്യവാഹനങ്ങളോ കടത്തിവിടുന്നില്ല.കാസര്‍കോട്ടു നിന്നുള്ള മംഗലാപുരം സ്റ്റേറ്റ്‌ ബസുകളും സ്വകാര്യ ബസുകളും മേലേ തലപ്പാടിവരെ ഓടുന്നുണ്ട്‌.
ദക്ഷിണകര്‍ണ്ണാടകയില്‍ നിന്നു മഞ്ചേശ്വരം, വൊര്‍ക്കാടി പഞ്ചായത്താതിര്‍ത്തികളിലൂടെയുള്ള ഏഴു അതിര്‍ത്തി റോഡുകളും അടച്ചു. നാര്‍ളപ്പടില്‍, കെദുമ്പാടി, സുള്ള്യ മെ, പാത്തൂര്‍, ബാക്രബൈല്‍, തലക്കി, ആനക്കല്ല്‌ അതിര്‍ത്തി റോഡുകളാണ്‌ അടച്ചിട്ടുള്ളത്‌.

NO COMMENTS

LEAVE A REPLY