സഹോദരങ്ങളടക്കം മൂന്നു പേര്‍ ആരിക്കാടി പുഴയില്‍ മുങ്ങി മരിച്ചു

0
30

കുമ്പള: സഹോദരങ്ങളടക്കം മൂന്നു പേര്‍ ആരിക്കാടി പുഴയില്‍ മുങ്ങി മരിച്ചു. കര്‍ണ്ണാടക, സുള്ള്യ എരുമാട്ടിയിലെ പുരുഷോത്തമന്റെ മക്കളായ കീര്‍ത്തന്‍ (20), കാര്‍ത്തിക്‌ (17), ബന്ധുവായ പുത്തൂര്‍, ബാണപ്പദവിലെ പരേതനായ പുട്ടണ്ണയുടെ മകന്‍ നിരഞ്‌ജന്‍ (15) എന്നിവരാണ്‌ മരണപ്പെട്ടത്‌. ഇവരില്‍ സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ അപകടം നടന്ന്‌ അല്‌പസമയത്തിനകവും നിരഞ്‌ജന്റേത്‌ രാത്രി ഒന്‍പതു മണിയോടെയുമാണ്‌ കണ്ടെത്തിയത്‌. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേയ്‌ക്ക്‌ കൊണ്ടുപോകും.
ഇന്നലെ വൈകുന്നേരം നാലുമണിയോടെ കടവത്ത്‌ അങ്ങാടി, പാറപ്പുറത്താണ്‌ നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്‌.
ബന്ധുക്കളായ 3 പേര്‍ അടങ്ങുന്ന സംഘം പുഴയില്‍ ഇറങ്ങുകയായിരുന്നു. എത്തിയത്‌. പേരാല്‍ കണ്ണൂര്‍, കാമന ബയലിലെ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇവര്‍ ഉല്ലാസത്തിനായാണ്‌ ആരിക്കാടി പുഴക്കരയില്‍ എത്തിയത്‌. ചിലര്‍ ചൂണ്ടയിടുകയും ചിലര്‍ കരയില്‍ ഇരിക്കുകയും ചെയ്‌തപ്പോള്‍ മൂന്നു പേര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങി. ഇറങ്ങിയ ഉടന്‍ മൂന്നു പേരും ചുഴിയില്‍പ്പെട്ടു മുങ്ങിത്താണു. കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിവരമറിഞ്ഞ്‌ പൊലീസും ഫയര്‍ഫോഴ്‌സും കൂടുതല്‍ നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. സഹോദരങ്ങളുടെ മൃതദേഹം വൈകുന്നേരത്തോടെയും നിരഞ്‌ജന്റെ മൃതദേഹം രാത്രി ഒന്‍പതു മണിയോടെയും പുറത്തെടുത്തു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

NO COMMENTS

LEAVE A REPLY