കശുമാങ്ങ പറിക്കാന്‍ പോയയാള്‍ തൂങ്ങിമരിച്ച നിലയില്‍

0
62

ബദിയഡുക്ക: കശുമാങ്ങ പറിക്കാന്‍ തോട്ടത്തില്‍ പോയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെളിഞ്ച, കജെയിലെ രാഘവനാണ്‌ (43) മരിച്ചത്‌. കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ തിരച്ചിലിനിടെ മൃതദേഹം കണ്ടത്‌. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ രാഘവന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ്‌ തിരച്ചില്‍ നടത്തിയത്‌. ഭാര്യ സീത രണ്ട്‌ മാസം മുമ്പ്‌ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന്‌ മരണപ്പെട്ടിരുന്നു. അതിന്‌ ശേഷം രാഘവന്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. പൊലീസ്‌ കേസെടുത്തു. പരേതനായ മഞ്ച- കുംഭെ ദമ്പതികളുടെ മകനാണ്‌. മക്കള്‍: നാഗരാജ്‌, ഹര്‍ഷരാജ്‌, അപര്‍ണ്ണ, സനത്‌ രാജ്‌. സഹോദരങ്ങള്‍:സുന്ദര, ഗണേശ, ലീല, രത്‌നാവതി.

NO COMMENTS

LEAVE A REPLY