കോവിഡ്‌: പൂട്ടിയ മാവേലി സ്റ്റോര്‍ തുറന്നു

0
11

ബേക്കല്‍: ജീവനക്കാരിക്ക്‌ കോവിഡ്‌ ബാധിച്ചതിനെ തുടര്‍ന്ന്‌ അടച്ചുപൂട്ടിയ പെരിയ ബസാറിലെ മാവേലി സ്റ്റോര്‍ തുറന്നു. അണു വിമുക്തമാക്കുകയും മറ്റു ജീവനക്കാര്‍ക്ക്‌ രോഗമില്ലെന്ന്‌ ഉറപ്പാക്കുകയും ചെയ്‌ത ശേഷമാണ്‌ ഇന്നലെ സ്റ്റോര്‍ തുറന്നത്‌. രോഗ ബാധിതയായ ജീവനക്കാരിക്ക്‌ പകരം ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്‌. ഏതാനും ദിവസം മുമ്പാണ്‌ മാവേലി സ്റ്റോര്‍ അടച്ചുപൂട്ടിയത്‌. ജീവനക്കാരിക്ക്‌ രോഗം സ്ഥിരീകരിച്ചയുടന്‍ അടച്ചു പൂട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ ഉപഭോക്താക്കള്‍ ഏറെ വിഷമം അനുഭവിച്ചിരുന്നു. പ്രത്യേകിച്ച്‌ വിഷു അടുത്ത സാഹചര്യത്തില്‍. ഉദുമ മണ്ഡലത്തിലെ പ്രധാന മാവേലി സ്റ്റോറായതിനാല്‍ മിക്ക ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ സാധനങ്ങള്‍ക്കായി ആശ്രയിക്കുന്നത്‌ ഈ മാവേലി സ്റ്റോറിനെയാണ്‌. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റടക്കം തയ്യാറാക്കുന്നതും ഈ മാവേലി സ്റ്റോറില്‍ വെച്ചാണ്‌.

NO COMMENTS

LEAVE A REPLY