പൊലീസിന്‌ നേരെ അക്രമം; 2 പേര്‍ക്കെതിരെ കേസ്‌

0
33

കുമ്പള: സംഘര്‍ഷ സ്ഥലത്തെത്തിയ പൊലീസിനെ അക്രമിക്കാന്‍ ശ്രമിച്ചുവെന്നതിന്‌ രണ്ട്‌ പേര്‍ക്കെതിരെ കേസ്‌കുമ്പള സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഹരിലാലിന്റെ പരാതിയില്‍ ആരിക്കാടിയിലെ ഫസല്‍, മൊഗ്രാലിലെ റഫീഖ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. കഴിഞ്ഞ ദിവസം രാത്രി കട്ടത്തടുക്കയിലാണ്‌ സംഭവം. രാത്രി 11.45 മണിയോടെ സംഘര്‍ഷമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന്‌ അന്വേഷിക്കാന്‍ സ്ഥലത്തെത്തിയ മൂന്നംഗ പൊലീസ്‌ സംഘത്തെയാണ്‌ അക്രമിച്ചത്‌. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ്‌ കേസ്‌.

NO COMMENTS

LEAVE A REPLY