മൂന്നുമക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി; യുവതിക്കെതിരെ കേസ്‌

0
35

ചെറുവത്തൂര്‍: 16, 12, 10 വയസ്‌ പ്രായമുള്ള മൂന്നു മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ പൊലീസ്‌ കേസെടുത്തു. ചെറുവത്തൂര്‍, കണ്ണംകുളത്തെ ഭര്‍തൃമതിയായ സുമി (36)യ്‌ക്കെതിരെയാണ്‌ ചന്തേര പൊലീസ്‌ കേസെടുത്തത്‌. കഴിഞ്ഞ മാസം 13ന്‌ ആണ്‌ യുവതി ചീമേനിയിലെ ടി പി ഷിജുവിന്റെ കൂടെ ഒളിച്ചോടിയത്‌. കുടുംബശ്രീക്കു പോകുന്നുവെന്നു പറഞ്ഞാണ്‌ യുവതി വീട്ടില്‍ നിന്നു ഇറങ്ങിയത്‌. തിരിച്ച്‌ എത്താത്തതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഷിജുവിന്റെ കൂടെ പോയതായി വ്യക്തമായത്‌. പൊലീസ്‌ അന്വേഷണത്തില്‍ ഇരുവരും വയനാട്‌, ഓട്ടങ്ങാനത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്നതായി കണ്ടെത്തി. പൊലീസ്‌ ഇരുവരെയും കസ്റ്റഡിയിലെടുത്ത്‌ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒഴിവാക്കി കാമുകനൊപ്പം ഒളിച്ചോടിയതിനാണ്‌ പൊലീസ്‌ കേസെടുത്തത്‌. യുവതിയെ മഹിളാ മന്ദിരത്തിലേയ്‌ക്ക്‌ അയച്ചു.

NO COMMENTS

LEAVE A REPLY