കോവിഡ്‌ പെരുമാറ്റച്ചട്ടം: ലഘുലേഖയുമായി ജില്ലാ കളക്ടര്‍ ഓഫീസുകളില്‍

0
36

കാസര്‍കോട്‌: കോവിഡ്‌ പെരുമാറ്റച്ചട്ടം സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ലഘുലേഖയുമായി സിവില്‍ സ്‌റ്റേഷനിലെ ഓഫീസുകളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്‌ ബാബു നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തി. കോവിഡ്‌ വ്യാപനം കൂടാനുള്ള സാധ്യത മുന്‍നിര്‍ത്തി ഓഫീസുകളില്‍ മാസ്‌ക്‌ ഉപയോഗം കര്‍ശനമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്‌ ജില്ലാ കളക്ടര്‍ മുന്നറിയിപ്പില്ലാതെ ഓഫീസുകളിലെത്തിയത്‌. മാസ്‌ക്‌ ഇടാതെയും പകുതി താഴ്‌ത്തിയും ഓഫീസുകളില്‍ ഇരുന്നവര്‍ക്ക്‌ കളക്ടര്‍ കര്‍ശന മുന്നറിയിപ്പ്‌ നല്‍കി. പ്രതിരോധ കുത്തിവെപ്പ്‌ എടുത്തെങ്കിലും കോവിഡിനോട്‌ അലസ മനോഭാവം പാടില്ലെന്ന മുന്നറിയിപ്പായി സിവില്‍ സ്‌റ്റേഷനിലെ കളക്ടറുടെ സന്ദര്‍ശനം. കളക്ടറേറ്റില്‍ മുഴുവന്‍ സെക്ഷനുകളിലും വിവിധ വകുപ്പുകളുടെ പത്തോളം ഓഫീസുകളിലും കളക്ടര്‍ നേരിട്ടെത്തി.
ജില്ലാ മാസ്‌മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്‌, ഡെപ്യൂട്ടി മാസ്‌ മീഡിയ ഓഫീസര്‍ സയന, പി.പി. വിനീഷ്‌ എന്നിവര്‍ കളക്ടറെ അനുഗമിച്ചു.

NO COMMENTS

LEAVE A REPLY