പക്ഷികള്‍ക്ക്‌ ദാഹജലം ഒരുക്കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി

0
36

പെരിയ: കടുത്ത വേനലില്‍ ഒരിറ്റു വെള്ളം കിട്ടാതെ വലയുന്ന പക്ഷികളുടെ ജീവന്‍ രക്ഷിക്കാനായി പെരിയ അംബേദ്‌ക്കര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്‌. കോളേജ്‌ പരിസരങ്ങളിലുള്ള മരക്കൊമ്പുകളില്‍ വെള്ളം നിറച്ച ചട്ടികള്‍ തൂക്കിയിടുകയായിരുന്നു. കോളേജിലെ ഒന്നാംവര്‍ഷ എം എ വിദ്യാര്‍ത്ഥികളാണ്‌ ഈ പ്രവൃത്തിയിലൂടെ മാതൃകയായത്‌. പരിപാടി പ്രിന്‍സിപ്പല്‍ ഡോ. സി ബാലന്‍ ഉദ്‌ഘാടനം ചെയ്‌തു. ഷിജോ മോന്‍ വര്‍ഗ്ഗീസ്‌, വത്സല, ഭാസ്‌ക്കരന്‍, അരവിന്ദന്‍, അമൃത നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY