മുഹിമ്മാത്ത്‌ വിമന്‍സ്‌്‌ അക്കാദമി ബിരുദ ദാന സംഗമം

0
44

പുത്തിഗെ: മുഹിമ്മാത്ത്‌ വിമന്‍സ്‌ അക്കാദമിയില്‍ ബിരുദദാനം നടത്തി. രണ്ട്‌ വര്‍ഷത്തെ ശരീഅ പഠനം പൂര്‍ത്തിയാക്കിയ 26 പേര്‍ക്ക്‌ `അത്ത്വാഹിറ’ ബിരുദവും സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ മനഃപാഠമാക്കിയ മൂന്ന്‌ വിദ്യാര്‍ഥിനികള്‍ക്ക്‌ `ഹാഫിള’ ബിരുദവുമാണ്‌ നല്‍കിയത്‌.
ഹാജി അമീറലി ചൂരി ആധ്യക്ഷം വഹിച്ചു. ജന.സെക്രട്ടറി ബി .എസ്‌ അബുല്ല കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്‌തു. കാന്തപുരം എ .പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഓണ്‍ ലൈന്‍ വഴി സനദ്‌ ദാന സന്ദേശം നല്‍കി .സയ്യിദ്‌ മുനീറുല്‍ അഹ്‌ദല്‍ തങ്ങള്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്‌തു. മൂസ സഖാഫി, അബ്ദുല്‍ കാദിര്‍ സഖാഫി, ഇബ്രാഹിം സഖാഫി, അബ്ബാസ്‌ സഖാഫി, സയ്യിദ്‌ ഹാമിദ്‌ അന്‍വര്‍ തങ്ങള്‍, ലത്തീഫ്‌ സിദ്ദീഖ്‌ പ്രസംഗിച്ചു. ഷാഫി സഅദി, മന്‍ഷാദ്‌ അഹ്‌സനി, ഉമര്‍ സഖാഫി, അഷ്‌റഫ്‌ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY