വീട്ടില്‍ നിന്നു പട്ടാപ്പകല്‍ 14 പവന്‍ സ്വര്‍ണ്ണവും 27,000 രൂപയും കവര്‍ന്നു

0
20

കാഞ്ഞങ്ങാട്‌: വീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കത്തില്‍ വീടു കുത്തിത്തുറന്ന്‌ പതിനാലേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണവും 27,000 രൂപയും കവര്‍ന്നു. കാഞ്ഞങ്ങാട്‌, ആവിക്കര, ഗാര്‍ഡന്‍ വളപ്പിലെ ടി എം ഹസന്‍ കുഞ്ഞിയുടെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. ഇന്നലെ ഉച്ചയോടെ ഇദ്ദേഹവും കുടുംബവും വീടുപൂട്ടി മാതാവിന്റെ ചികിത്സയ്‌ക്കായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പോയിരുന്നു. രാത്രി എട്ടരയ്‌ക്ക്‌ തിരിച്ചെത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്നത്‌ അറിഞ്ഞത്‌. ഇരു നില വീടിന്റെ മുകള്‍ ഭാഗത്തുള്ള ജലസംഭരണിയോടു ചേര്‍ന്നുള്ള വാതില്‍ പൊളിച്ചാണ്‌ കവര്‍ച്ചക്കാര്‍ അകത്ത്‌ കടന്നത്‌. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സ്വര്‍ണ്ണവും പണവും. ഇത്‌ കുത്തിത്തുറന്നാണ്‌ കവര്‍ച്ച നടന്നത്തിയത്‌. ഒരു വള വീട്ടിനുള്ളില്‍ വീണ നിലയിലും കാണപ്പെട്ടു.

NO COMMENTS

LEAVE A REPLY