ജില്ലാ കളക്‌ടര്‍ക്കെതിരെ നടപടിവേണം: നെല്ലിക്കുന്ന്‌

0
40

കാസര്‍കോട്‌: ജില്ലാ കളക്‌ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കാസര്‍കോട്ടെ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന്‌ ദേശീയ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറോട്‌ ആവശ്യപ്പെട്ടു.വോട്ടിംഗിനെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക്‌ പോളിംഗ്‌ ബൂത്ത്‌ പരിസരത്ത്‌ ഇരിപ്പിടം ഒരുക്കണമെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചെങ്കിലും കാസര്‍കോട്‌ മണ്ഡലത്തിലെ രണ്ടാം ബൂത്തില്‍ ആ നിര്‍ദ്ദേശം ലംഘിക്കുകയായിരുന്നെന്നു നെല്ലിക്കുന്നു നിവേദനത്തില്‍ പറഞ്ഞു. 113 ഭിന്നശേഷിക്കാരാണ്‌ ബൂത്തില്‍ ഉണ്ടായിരുന്നത്‌. പ്രിസൈഡിംഗ്‌ ഓഫീസര്‍ അത്രയും ഇരിപ്പിടമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അതുവേണ്ടെന്നു പറഞ്ഞു ജില്ലാ കളക്‌ടര്‍ കസേര തിരിച്ചെടുപ്പിക്കുകയായിരുന്നെന്ന്‌ നിവേദനത്തില്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY