ബൈക്കില്‍ കടത്തിയ മദ്യം പിടിച്ചു

0
17

കുമ്പള: മോട്ടോര്‍ ബൈക്കില്‍ ചാക്കില്‍ കെട്ടി കടത്താന്‍ ശ്രമിച്ച 8.5 ലിറ്റര്‍ മദ്യം ഉപ്പളയില്‍ എക്‌സൈസ്‌ പിടികൂടി. ഇന്നലെ രാത്രി വാഹന പരിശോധനക്കിടെ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അഖിലും സംഘവുമാണ്‌ മദ്യം പിടിച്ചത്‌. പരിശോധനക്കിടെ അമിത വേഗതയിലെത്തിയ ബൈക്ക്‌ തടഞ്ഞുനിര്‍ത്തിയപ്പോഴാണ്‌ മദ്യം കണ്ടെത്തിയത്‌. പ്രതി ബൈക്ക്‌ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടതായി എക്‌സൈസ്‌ അറിയിച്ചു.

NO COMMENTS

LEAVE A REPLY