പറക്കളായിയില്‍ യുവമോര്‍ച്ച നേതാവിനു വെട്ടേറ്റു ഗുരുതരം; സി പി എം പ്രവര്‍ത്തകര്‍ക്ക്‌ പരിക്ക്‌

0
45

കാഞ്ഞങ്ങാട്‌: യുവമോര്‍ച്ചാ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ശ്രീജിത്ത്‌ പറക്കളായി (37)യെ ഇരു കൈകാലുകള്‍ക്കും വെട്ടേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി നടന്നു പോകുന്നതിനിടയില്‍ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നും നിലവിളികേട്ടപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിച്ചു.
അതേസമയം ബി ജെ പി പ്രവര്‍ത്തകര്‍ വീടുകയറി നടത്തിയ അക്രമത്തില്‍ സ്‌ത്രീയടക്കം മൂന്നുപേര്‍ക്കു പരിക്കേറ്റു. പറക്കളായി വലിയടുക്കത്തെ സി പി എം പ്രവര്‍ത്തകന്‍ രാമകൃഷ്‌ണന്‍ എന്ന ബാലന്‍ (41), ഭാര്യ ഓമന(35) മകന്‍ മിഥുന്‍ രാജ്‌ (18) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഓമനയും ഭര്‍ത്താവും പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും മിഥുന്‍ രാജ്‌ ജില്ലാ ആശുപത്രിയിലുമാണ്‌. സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകരായ രമ്യേഷ്‌, വിവേക്‌, സനു, ശ്രീജിത്ത്‌, രാജീവന്‍ തുടങ്ങി ആറുപേര്‍ക്കെതിരെ അമ്പലത്തറ പൊലീസ്‌ വധശ്രമത്തിനു കേസെടുത്തു.
അതേസമയം ഇന്നലെ രാത്രി ഉണ്ടായ സംഭവ വികാസങ്ങളെകുറിച്ച്‌ വിശദമായി പരിശോധിച്ചുവരികയാണെന്നു പൊലീസ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY