സംഘര്‍ഷം; മൂന്നുപേര്‍ക്ക്‌ പരിക്ക്‌

0
40

ബേക്കല്‍: വോട്ടെടുപ്പിനോടനുബന്ധിച്ച്‌ ഇന്നലെ വൈകീട്ട്‌ പള്ളിപ്പുഴ ഗവ.വെല്‍ഫെയര്‍ സ്‌കൂള്‍ പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. മുസ്ലീംയൂത്ത്‌ ലീഗ്‌ പള്ളിക്കര പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി ആഷിഖ്‌റഹ്‌മാന്‍ (32), പ്രവര്‍ത്തകന്‍ മഠത്തിലെ സിറാജ്‌ (30), സി പി എം പ്രവര്‍ത്തകന്‍ വിജേഷ്‌ (25) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിസാര പ്രശ്‌നത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന്‌ പറയുന്നു.

NO COMMENTS

LEAVE A REPLY