കോവിഡ്‌ വ്യാപനം: വീണ്ടും കനത്ത ജാഗ്രതക്കു നിര്‍ദ്ദേശം

0
17

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്‌ വീണ്ടും പിടിമുറുക്കുന്നു. രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളായത്‌ ഒരു ലക്ഷത്തിലധികം പേര്‍. ഇത്‌ തുടര്‍ന്ന്‌ മഹാമാരിക്കെതിരെയുള്ള പ്രതിരോധ നടപടി അതീവ കര്‍ശനമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദ്ദേശം നല്‍കി. കോവിഡിന്റെ രണ്ടാം തരംഗമാണ്‌ സംജാതമായിട്ടുള്ളതെന്നും അതീവ ഗുരുതരമാണിതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കി. ഇതോടെ ആര്‍ ടി പി സി ആര്‍ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട്‌ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമായ സംസ്ഥാനങ്ങളിലേക്ക്‌ ആരോഗ്യ സംഘത്തെ അയക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്‌. മഹാരാഷ്‌ട്രയുള്‍പ്പെടെയുള്ള ആറ്‌ സംസ്ഥാനങ്ങളിലാണ്‌ മഹാമാരിയുടെ അതിരൂക്ഷമായ വ്യാപനമുള്ളത്‌. മഹാരാഷ്‌ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം അരലക്ഷം കവിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്‌ ഭാഗീകമായ കര്‍ഫ്യൂ സംസ്ഥാനത്ത്‌ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേ സമയം രാജ്യത്ത്‌ വീണ്ടും ലോക്‌ഡൗണ്‍ പ്രഖ്യാപിക്കരുതെന്ന്‌ ലോകാരോഗ്യ സംഘടന ഇന്ത്യയോട്‌ അഭ്യര്‍ത്ഥിച്ചു. വീണ്ടുമൊരു ലോക്‌ഡൗണ്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ സംഘടന മുന്നറിയിപ്പ്‌ നല്‍കി.

NO COMMENTS

LEAVE A REPLY