എതിര്‍ത്തോട്ട്‌്‌ ഗൃഹനാഥനെ വെട്ടിക്കൊല്ലാന്‍ ശ്രമം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പ്രതി അറസ്റ്റില്‍

0
52

കാസര്‍കോട്‌: മദ്യലഹരിയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ വൃദ്ധനെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ എതിര്‍ത്തോട്ടെ സി എച്ച്‌ രാഘവ(60)നെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കി. സംഭവത്തിനു ശേഷം കര്‍ണ്ണാടകയിലേയ്‌ക്ക്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയും അയല്‍വാസിയുമായ രഞ്‌ജിത്തി (24)നെ പൊലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടി.മിനിഞ്ഞാന്ന്‌ രാത്രി 10.45 മണിയോടെയാണ്‌ സംഭവം. രഞ്‌ജിത്തും രാഘവന്റെ മകനും സുഹൃത്തുകളാണെന്നും ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടെന്നും പൊലീസ്‌ പറഞ്ഞു. മിനിഞ്ഞാന്നു രാത്രി മദ്യപിക്കുന്നതിനിടയില്‍ രാഘവന്‍ നടത്തിയ പരാമര്‍ശങ്ങളാണ്‌ പ്രതിയെ പ്രകോപിതനാക്കിയതെന്നു പൊലീസ്‌ പറഞ്ഞു.
നെഞ്ചിലും വയറ്റിലും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ രാഘവനെ നുള്ളിപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റുകയായിരുന്നു.സംഭവത്തിനു ശേഷം സുഹൃത്തിന്റെ വാഹനത്തില്‍ കര്‍ണ്ണാടകയിലേയ്‌ക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ പ്രതിയായ രഞ്‌ജിത്തിനെ വിദ്യാനഗര്‍ ഇന്‍സ്‌പെക്‌ടര്‍ ശ്രീജിത്ത്‌ കൊടേരിയും എ എസ്‌ ഐ രമേശന്‍, സുനീഷ്‌ എന്നിവരും ചേര്‍ന്ന്‌ കുമ്പളയില്‍ വച്ച്‌ കസ്റ്റഡിയിലെടുത്തത്‌. പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY