കോവിഡ്‌ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

0
47

ന്യൂദെല്‍ഹി: രാജ്യത്ത്‌ കോവിഡ്‌ വ്യാപനത്തില്‍ വന്‍ വര്‍ധനവ്‌. ഇതാദ്യമായി പ്രതിദിന കോവിഡ്‌ കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു. 1,03,558 കേസുകളാണ്‌ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. 478 പേര്‍ രോഗബാധയെ തുടര്‍ന്ന്‌ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 1,65,101 ആയി. തുടര്‍ച്ചയായ 26-ാം ദിവസമാണ്‌്‌ രാജ്യത്ത്‌ കോവിഡ്‌ കേസുകളില്‍ വര്‍ധനവ്‌ രേഖപ്പെടുത്തിയത്‌. മഹാരാഷ്‌ട്ര, കര്‍ണ്ണാടക, ഛത്തീസ്‌ഗഡ്‌, ഡല്‍ഹി, തമിഴ്‌നാട്‌, ഉത്തര്‍ പ്രദേശ്‌, പഞ്ചാബ്‌, മധ്യപ്രദേശ്‌ എന്നീ എട്ടു സംസ്ഥാനങ്ങളിലാണ്‌ കോവിഡ്‌ ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്‌.

NO COMMENTS

LEAVE A REPLY