എസ്‌ എം എ മേഖല തന്‍ളീം പഠന ക്യാമ്പിന്‌ പ്രൗഢ സമാപനം

0
46

കാസര്‍കോട്‌: മഹല്ല്‌, സ്ഥാപന ഭരണം നിയമമനുസരിച്ച്‌ എന്ന ശീര്‍ഷകത്തില്‍ മേഖല തലത്തില്‍ നടന്നു വരുന്ന തന്‍ളീം പഠന ക്യാമ്പ്‌ തൃക്കരിപ്പൂര്‍ മേഖലയില്‍ പ്രൗഢമായി സമാപിച്ചു. കാസര്‍കോട്‌ മേഖല പരിപാടി ജില്ലാ പ്രസിഡണ്ട്‌ കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദിയുടെ പ്രാര്‍ത്ഥനയോടെ മുസ്ലിം ജമാഅത്ത്‌ ജില്ലാ സെക്രട്ടറി പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. ബി.എസ്‌ അബ്ദുള്ള കുഞ്ഞി ഫൈസി ആധ്യക്ഷം വഹിച്ചു. വിവിധ സെഷനുകള്‍ക്ക്‌ സയ്യിദ്‌ പി.എം.എസ്‌.എ തങ്ങള്‍, സുലൈമാന്‍ സഖാഫി കുഞ്ഞിക്കുളം, സൂലൈമാന്‍ കരിവെള്ളൂര്‍, താജുദ്ദീന്‍ നേതൃത്വം നല്‍കി. ജാഫര്‍ സഖാഫി സ്വാഗതവും ഇത്തിഹാദ്‌ മുഹമ്മദ്‌ ഹാജി നന്ദിയും പറഞ്ഞു. തൃക്കരിപ്പൂര്‍ മേഖലയില്‍ മേഖല പ്രസിഡണ്ട്‌ ഇസ്‌മായില്‍ സഅദിയുടെ അധ്യക്ഷതയില്‍ എസ്‌.എം.എ സംസ്ഥാന സെക്രട്ടറി യാഖൂബ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറി വൈ.എം.അബ്ദു റഹ്മാന്‍ അഹ്‌സനി വിഷയാവതരണം നടത്തി.

NO COMMENTS

LEAVE A REPLY