യുവാവ്‌ വീടിന്റെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച നിലയില്‍

0
20

കാഞ്ഞങ്ങാട്‌: അമ്മാവന്റെ വീടിന്റെ സണ്‍ഷേഡില്‍ മരുമകനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട്‌, പാത്തിക്കരയിലെ നാരായണന്റെ മകന്‍ നിഷാന്ത്‌ (20) ആണ്‌ മരിച്ചത്‌.വീട്ടില്‍ നിന്നു 100 മീറ്റര്‍ അകലെയുള്ള അമ്മാവന്‍ ജിന്‍സിന്റെ വീടിന്റെ സണ്‍ഷേഡിലാണ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നു രാവിലെയാണ്‌ മൃതദേഹം കാണപ്പെട്ടത്‌. വെള്ളരിക്കുണ്ട്‌ പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉഷയാണ്‌ നിഷാന്തിന്റെ മാതാവ്‌. നിഥിന്‍ സഹോദരന്‍.

NO COMMENTS

LEAVE A REPLY