അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ഇന്ന്‌ പെസഹവ്യാഴം

0
21

കാസര്‍കോട്‌: ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ ഇന്ന്‌ പെസഹ വ്യാഴം ആചരിക്കുന്നു. ശിഷ്യന്മാര്‍ക്കൊപ്പം ക്രിസ്‌തു ദേവന്‍ നടത്തിയ അന്ത്യ അത്താഴത്തിന്റെയും ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെയും ഓര്‍മ്മ പുതുക്കല്‍ കൂടിയാണ്‌ പെസഹവ്യാഴം.ദേവാലയങ്ങളില്‍ പ്രത്യേക കുര്‍ബാനകളും അനുബന്ധ ചടങ്ങുകയും നടന്നു. കോവിഡ്‌ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ്‌ ഈ വര്‍ഷവും പെസഹാ ആചരണം. കാസര്‍കോട്‌ കോട്ടക്കണി സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌, റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള വ്യാകുലമാതാ ദേവാലയം, ബേള വ്യാകുലമാതാ ദേവാലയം എന്നിവിടങ്ങളില്‍ പെസഹ വ്യാഴം പ്രമാണിച്ച്‌ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷയും നടന്നു. കോവിഡ്‌ പശ്ചാത്തലത്തില്‍ മുമ്പത്തെ പോലെ വിപുലമായ രീതിയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നില്ല.

NO COMMENTS

LEAVE A REPLY