ചെറുവത്തൂരിലെ കവര്‍ച്ച; മോഷ്‌ടാക്കളെ കുറിച്ച്‌ സൂചന

0
29

ചെറുവത്തൂര്‍: ചെറുവത്തൂരിലെ ഇലക്‌ട്രോണിക്‌സ്‌ സ്ഥാപനത്തില്‍ ചുമര്‍ തുരന്ന്‌ കവര്‍ച്ച നടത്തിയ മോഷ്‌ടാക്കളെ തിരിച്ചറിഞ്ഞതായി സൂചന.ചെറുവത്തൂര്‍ ദേശീയ പാതയോരത്തെ ഇ- പ്ലാനറ്റ്‌ ഇലക്‌ട്രോണിക്‌സ്‌ സ്ഥാപനത്തിലാണ്‌ ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കവര്‍ച്ച നടന്നത്‌. മോഷ്‌ടാക്കളുടെ ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഇത്‌ പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന്‌ ലഭിച്ചത്‌. മംഗളൂരുവില്‍ താമസിക്കുന്ന മലയാളികളായ രണ്ടുപേരാണ്‌ ഇവരെന്ന്‌ വൃക്തമായിട്ടുണ്ടെന്ന്‌ പൊലീസ്‌ സൂചിപ്പിച്ചു. ഇവരെ പിടികൂടാന്‍ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങള്‍ എന്നിവയാണ്‌ കവര്‍ച്ച ചെയ്‌തത്‌. കടയുടെ പിന്‍ഭാഗം ചുമര്‍ തുരന്നാണ്‌ മോഷ്‌ടാക്കള്‍ അകത്ത്‌ കടന്നത്‌. രണ്ടു പേരാണ്‌ മോഷണ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന്‌ സി സി ടി വി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY