നഗരത്തിലെ കവര്‍ച്ച; പ്രതികളെ കുറിച്ച്‌ സൂചന

0
29

കാസര്‍കോട്‌: നഗരത്തിലെ മൂന്നു കടകളില്‍ കവര്‍ച്ച നടത്തിയത്‌ ഉത്തരേന്ത്യന്‍ സംഘമെന്നു സൂചന. കടകള്‍ക്കു സമീപത്തെ കടകളിലെ സി സി ടി വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ്‌ സംഘത്തെ കുറിച്ച്‌ സൂചന ലഭിച്ചത്‌. കവര്‍ച്ചക്കാരുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങളും ലഭിച്ചു.
പഴയ ബസ്‌ സ്റ്റാന്റ്‌ പരിസരത്തെ അജ്‌മീര്‍ ടെക്‌സ്റ്റൈല്‍സില്‍ നിന്നു 4.8 ലക്ഷം രൂപയാണ്‌ നഷ്‌ടപ്പെട്ടത്‌. മറ്റൊരു വസ്‌ത്രാലയത്തിലും ഫാന്‍സി ഷോപ്പിലലുമാണ്‌ മോഷണം നടന്നത്‌.
ഇടക്കാലത്ത്‌ നിലച്ചിരുന്ന മോഷണ സംഭവങ്ങള്‍ പതിവായത്‌ വ്യാപാരികളെയും ജനങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY