മൊഗ്രാലിലെ മിനിമാസ്റ്റ്‌ ലൈറ്റുകള്‍ നോക്കു കുത്തി!

0
83

മൊഗ്രാല്‍: മിനിമാസ്റ്റ്‌ ലൈറ്റുകള്‍ നോക്കു കുത്തിയായതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്‌.
മൊഗ്രാലിലും പരിസര പ്രദേശങ്ങളിലുമായി സ്ഥാപിച്ച നാല്‌ മിനിമാസ്റ്റ്‌ ലൈറ്റുകളാണ്‌ നോക്കു കുത്തിയായതെന്നാണ്‌ നാട്ടുകാരുടെ പരാതി.
തദ്ദേശ തിരഞ്ഞെടുപ്പിന്‌ തൊട്ടു മുമ്പ്‌ സ്ഥാപിച്ചതാണത്രേ ലൈറ്റുകള്‍. എന്നാല്‍ ഇത്‌ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയുണ്ടായില്ല. പഞ്ചായത്ത്‌ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കടലാസു പണികള്‍ പൂര്‍ത്തിയാകാനുണ്ടെന്ന വിശദീകരണമാണ്‌ നല്‍കുന്നത്‌. എന്നാല്‍ കരാറുകാരന്‍ വ്യക്തമാക്കുന്നത്‌ മറ്റൊന്നാണത്രേ. ലൈറ്റ്‌ സ്ഥാപിച്ച വകയില്‍ പഞ്ചായത്തില്‍ നിന്ന്‌ കിട്ടാനുള്ള തുക ലഭിച്ചിട്ടില്ലെന്നാണ്‌ പറയുന്നത്‌. എത്രയും വേഗം ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

NO COMMENTS

LEAVE A REPLY