ഹൊസങ്കടിയില്‍ ബൈക്ക്‌ കവര്‍ന്ന മൂന്നംഗസംഘം അറസ്റ്റില്‍

0
84

മഞ്ചേശ്വരം: മൂന്നംഗ ബൈക്ക്‌ മോഷണ സംഘത്തെ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റു ചെയ്‌തു.
കര്‍ണ്ണാടക സജിപ്പ മൂഡയിലെ ഫാറൂഖ്‌ എന്ന ഉമ്മര്‍ ഫാറൂഖ്‌ (27) മംഗളൂരു കസബ ബങ്കരെയിലെ മുഹമ്മദ്‌ സഫ്‌ വാന്‍ എന്ന കറു(19), അഡിയാറിലെ റഫീസ്‌ എന്ന അപ്പി എന്ന അഫീസ്‌ (20) എന്നിവരാണ്‌ അറസ്റ്റിലായത്‌.
ഹൊസങ്കടിയിലെ ജ്യോതി ഹോട്ടല്‍ ഉടമ വിട്ട്‌ല മല്ലിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക്‌ മോഷണം നടത്തിയ കേസിലെ പ്രതികളാണ്‌ ഇവര്‍. കഴിഞ്ഞ ജനുവരി 28നാണ്‌ സംഭവം. വാഹന പരിശോധനക്കിടയില്‍ വിട്‌ല പൊലീസാണ്‌ മോഷണ സംഘത്തിലെ ഫാറൂഖിനെയും മുഹമ്മദ്‌ സഫ്‌വാനെയും പിടികൂടിയത്‌.
ഇവര്‍ സഞ്ചരിച്ച ബൈക്ക്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഹൊസങ്കടിയില്‍ നിന്നും കവര്‍ന്നതാണെന്ന്‌ മൊഴി നല്‍കിയത്‌. സംഘത്തിലെ മൂന്നാമനായ അഫീസിനെ ബണ്ട്വാള്‍ പൊലീസാണ്‌ പിടികൂടിയത്‌.
മഞ്ചേശ്വരം പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസായതിനാല്‍ പ്രതികളെ കൈമാറുകയും മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ രേഖപ്പെടുത്തുകയും ചെയ്‌തു. പിടിയിലായ ഫാറൂഖിന്‌ കര്‍ണ്ണാടകയില്‍ 22വോളം കേസുകളുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY