ഡോളര്‍കടത്ത്‌: മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും ബന്ധമെന്ന്‌ കസ്റ്റംസ്‌

0
79

കൊച്ചി:മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും സ്‌പീക്കര്‍ക്കും ഡോളര്‍ കടത്തുകേസില്‍ ബന്ധമുണ്ടെന്നു സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌നസുരേഷ്‌ മൊഴിനല്‍കിയതായി കസ്റ്റംസ്‌. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ ഇക്കാര്യം വിശദീകരിക്കുന്നത്‌.
മുഖ്യമന്ത്രിക്ക്‌ യു എ ഇ കോണ്‍സുലേറ്റ്‌ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവര്‍ക്കും ഇടയില്‍ നേരിട്ട്‌ സാമ്പത്തിക ഇടപാടുണ്ടെന്നും കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ട്‌.
സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ വന്‍ തുക തട്ടിയെടുത്തുവെന്നും സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു. സാമ്പത്തിക ഇടപാടിലെ പ്രധാന കണ്ണി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആണ്‌. എല്ലാ ഇടപാടുകളെ കുറിച്ചും വ്യക്തമായി അറിയാം.
ഉന്നതരുടെ പേരു പറയാതിരിക്കാന്‍ വലിയ ഭീഷണി ഉണ്ടായിരുന്നു. ജയിലില്‍ വച്ചായിരുന്നു ഭീഷണി. തന്റെ കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ട്‌- സ്വപ്‌ന നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നു.തെരഞ്ഞെടുപ്പ്‌ പടിവാതിക്കല്‍ എത്തിയ സമയത്ത്‌ കസ്റ്റംസിന്റെ നീക്കം രാഷ്‌ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നു ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പ്രതികരിച്ചു. മുഖ്യമന്ത്രിക്ക്‌ അധികാരത്തില്‍ തുടരാന്‍ അര്‍ഹത ഇല്ലെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും ബി ജെ പിയും ഒത്തുകളിക്കുകയാണെന്നും അതിനാല്‍ അന്വേഷണത്തില്‍ ശുഷ്‌ ക്കാന്തി കാണിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

NO COMMENTS

LEAVE A REPLY