ഇന്ത്യയെ കണ്ടെത്താന്‍ രണ്ടംഗ സംഘത്തിന്റെ സൈക്കിള്‍ യാത്ര

0
74

പാലക്കുന്ന്‌: നാടറിയാനും നാട്ടുകാരിലേക്ക്‌ ഇറങ്ങിച്ചെല്ലാനും കാശ്‌മീരിലേക്ക്‌ സൈക്കിള്‍ യാത്ര ആരംഭിച്ച തിരുവല്ല സ്വദേശികളായ യുവാക്കള്‍ക്ക്‌ പാലക്കുന്നില്‍ സ്വീകരണം നല്‍കി.
എം ബി എ ബിരുദധാരിയും യോഗ പരിശീലകനുമായ പ്രതീഷ്‌ പിള്ള (32) ആയൂര്‍വ്വേദഡോക്‌ടര്‍ എസ്‌ കിരണ്‍(29) എന്നിവര്‍ ചേര്‍ന്നാണ്‌ `ഗ്രീന്‍ ട്രാവല്‍’ എന്ന്‌ പേരിട്ട സൈക്കിള്‍ യാത്ര നടത്തുന്നത്‌. ഇന്ത്യയെ കണ്ടെത്താനും പരിസ്ഥിതി ബോധവല്‍ക്കരണവുമാണ്‌ യാത്രയുടെ ഉദ്ദേശ്യമെന്ന്‌ ഇവര്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം കോവിഡ്‌ വ്യാപനം സൈക്കിള്‍ യാത്രയിലെ ചെലവ്‌ കുറഞ്ഞ സഞ്ചാര സുഖം തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ്‌ ലക്ഷ്യം.
തിരുവല്ലയില്‍ നിന്ന്‌ കഴിഞ്ഞ 25നാണ്‌ യാത്രക്ക്‌ തുടക്കമിട്ടത്‌. പ്രതിദിനം ശരാശറി നൂറുകിലോമീറ്റര്‍ സഞ്ചരിക്കും. പാലക്കുന്നിലെത്തിയ ഈ യാത്രാ സംഘത്തിന്‌ കര്‍മ്മ നൃത്ത സംഗീത വിദ്യാലയത്തില്‍ പ്രജീഷ്‌, സുകു, ഹരി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കി.

NO COMMENTS

LEAVE A REPLY