കാറില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങളുമായി തൃക്കരിപ്പൂര്‍ സ്വദേശി പിടിയില്‍

0
75

മഞ്ചേശ്വരം: കാറില്‍ കടത്തിയ 45 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി തൃക്കരിപ്പൂര്‍ സ്വദേശി പിടിയില്‍.
തൃക്കരിപ്പൂരിലെ മിര്‍ഷാദിനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ തലപ്പാടിയില്‍ വെച്ചാണ്‌ മഞ്ചേശ്വരം എക്‌സൈസ്‌ ചെക്ക്‌ പോസ്റ്റിലെ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ്‌ പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌.വാഹനപരിശോധന നടത്തുന്നതിനിടയില്‍ എത്തിയ കാര്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ്‌ 45 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്‌. മംഗളൂരുവില്‍ നിന്നും തൃക്കരിപ്പൂരിലേക്ക്‌ കടത്തുകയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍.

NO COMMENTS

LEAVE A REPLY