ബദിയഡുക്ക സ്വദേശി കോയമ്പത്തൂരില്‍ അന്തരിച്ചു

0
68

ബദിയഡുക്ക: ബദിയഡുക്ക സ്വദേശിയും കോയമ്പത്തൂരില്‍ സ്വര്‍ണ്ണ പണിക്കാരനുമായ ദിവാകര ആചാര്യ (54) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന്‌ മൂന്നു മാസം മുമ്പ്‌ നാട്ടിലെത്തിയ അദ്ദേഹം ഒരാഴ്‌ച മുമ്പാണ്‌ കോയമ്പത്തൂരിലേക്ക്‌ പോയത്‌. ഇന്നലെ വൈകിട്ടാണ്‌ മരണം സംഭവിച്ചത്‌. മൃതദേഹം ഇന്ന്‌ രാത്രി ഉപ്പള പ്രതാപ്‌ നഗറിലുള്ള സഹോദരന്‍ രാധാകൃഷ്‌ണയുടെ വീട്ടിലെത്തിക്കും.
പരേതരായ നാരായണ ആചാര്യ- സത്യാവതി ദമ്പതികളുടെ മകനായ ദിവാകര ആചാര്യ അവിവാഹിതനാണ്‌. രാധാകൃഷ്‌ണ, ഹേമാവതി, ശാരദ, ചന്ദ്രകല, ശാന്ത, ഗായത്രി എന്നിവര്‍ സഹോദരങ്ങളാണ്‌.

NO COMMENTS

LEAVE A REPLY