എക്‌സൈസ്‌ റെയ്‌ഡില്‍ മദ്യവും വാഷും പിടികൂടി

0
80

കുമ്പള: വാഹനത്തില്‍ കടത്തുകയായിരുന്ന 8.2 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ്‌ സംഘം പിടികൂടി. പ്രതി ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉപ്പള ടൗണില്‍ വെച്ചാണ്‌ സംഭവം.
വാഹനപരിശോധന നടത്തവെയാണ്‌ കുമ്പള റെയ്‌ഞ്ച്‌ പ്രിവന്റീവ്‌ ഓഫീസര്‍ പി രാജീവന്റെ നേതൃത്വത്തില്‍ മദ്യം പിടികൂടിയത്‌. എന്നാല്‍ എക്‌സൈസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു സംഭവത്തില്‍ അടൂര്‍ പാണ്ടിയില്‍ ഗോപാലന്റെ വീടിന്റെ അടുത്ത ഷെഡില്‍ നിന്ന്‌ 75 ലിറ്റര്‍ വാഷ്‌ കാസര്‍കോട്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജോയ്‌ ജോസഫിന്റെ നേതൃത്വത്തില്‍ പിടികൂടി. പ്രതി ഓടിപ്പോയതിനാല്‍ അറസ്റ്റ്‌ ചെയ്‌തില്ല.

NO COMMENTS

LEAVE A REPLY