നാറ്റാനും പഞ്ചായത്ത്‌; നാറ്റിക്കാനും പഞ്ചായത്ത്‌: മഞ്ചേശ്വരത്ത്‌ പ്രതിഷേധം

0
22

മഞ്ചേശ്വരം: കാലങ്ങളായി മാലിന്യം കൊണ്ടും ദുര്‍ഗന്ധം കൊണ്ടും പൊറുതിമുട്ടുന്ന മഞ്ചേശ്വരത്തു ശുചീകരണം നടത്താനുള്ള പഞ്ചായത്ത്‌ അധികൃതരുടെ നീക്കം പ്രതിഷേധത്തിനു വഴി വച്ചു.
പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന ദേശീയ പാത ഓരങ്ങളില്‍ കുന്നുകൂടിക്കിടന്ന മാലിന്യം ശേഖരിച്ചു പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട ഗോരുക്കട്ട മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ നിക്ഷേപിക്കാന്‍ നടത്തിയ ശ്രമമാണ്‌ നാട്ടുകാര്‍ തടഞ്ഞത്‌. 35 ലക്ഷം രൂപ ചെലവഴിച്ച്‌ ആറുമാസം മുമ്പു പഞ്ചായത്ത്‌ സ്ഥാപിച്ച മാലിന്യ സംസ്‌ക്കരണത്തിലെ യന്തോപകരണങ്ങള്‍ മോഷ്‌ടാക്കള്‍ അപഹരിക്കുകയായിരുന്നുവത്രേ. ഇതേ തുടര്‍ന്ന്‌ സംസ്‌ക്കരണ കേന്ദ്രം പരിസരങ്ങളില്‍ നിക്ഷേപിച്ച മാലിന്യം നാട്ടുകാര്‍ക്കു കടുത്ത വെല്ലുവിളിയാവുകയായിരുന്നു.
ഇതേ തുടര്‍ന്നാണ്‌ സംഘടിച്ചെത്തിയ പരിസരവാസികള്‍ മാലിന്യ നിക്ഷേപം തടഞ്ഞത്‌. ഇതു പൊലീസും നാട്ടുകാരും തമ്മില്‍ കടുത്ത വാക്കേറ്റത്തിനു വഴിവച്ചു.
ഒടുവില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥലത്തെത്തി ഒരു മാസത്തിനുള്ളില്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കാമെന്ന്‌ ഉറപ്പു നല്‍കിയതിനെതുടര്‍ന്നു നാട്ടുകാര്‍ പിന്തിരിഞ്ഞു.

NO COMMENTS

LEAVE A REPLY