പൂരക്കളി അക്കാദമി അവാര്‍ഡ്‌ ജേതാവിന്‌ ആദരം

0
24

കുറ്റിക്കോല്‍: കേരള പൂരക്കളി കലാ അക്കാദമി അവാര്‍ഡിന്‌ അര്‍ഹനായ കുറ്റിക്കോല്‍ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്ര പൂരക്കളി പണിക്കര്‍ അച്ചുതനെ ക്ഷേത്ര ഭരണ സമിതിപൊന്നാട അണിയിച്ച്‌ ആദരിച്ചു. ക്ഷേത്രം സ്ഥാനികന്‍ സത്യന്‍ കാരണവര്‍ ക്ഷേത്ര അന്തിത്തിരിയന്‍ മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പൊന്നാടയണിയിച്ചത്‌. മൊമെന്റോയും നല്‍കി ആദരിച്ചു. യോഗത്തില്‍ ക്ഷേത്ര സ്ഥാനികന്‍മാരായ ബാലകൃഷ്‌ണന്‍ പൂജാരി, ലോഹിതാക്ഷന്‍ വെളിച്ചപ്പാടന്‍, ടി. മാലിങ്കന്‍ മുന്നാട്‌, പൂരക്കളി കലാഅക്കാദമി ജില്ലാ സെക്രട്ടറി ചന്ദ്രന്‍ മൂളിയക്കാല്‍, രവി പെര്‍ളം, ഗോപാലന്‍ ബേഡകം, ചന്ദ്രന്‍ പയ്യങ്ങാനം, രതീഷ്‌, സുധ പരപ്പ പ്രസംഗിച്ചു. ക്ഷേത്രം പ്രസിഡന്റ്‌ ആര്‍ കുഞ്ഞിക്കണ്ണന്‍ ബേഡകം ആധ്യക്ഷം വഹിച്ചു. ശ്രീധരന്‍ പറയംപള്ളം സ്വാഗതവും കുഞ്ഞികൃഷ്‌ണന്‍ പനിച്ചിനിങ്കാല്‍ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY