ക്ഷേത്ര കവര്‍ച്ചയ്‌ക്കിടയില്‍ 2 പേര്‍ അറസ്റ്റില്‍

0
27

കണ്ണൂര്‍: ക്ഷേത്രം കുത്തിത്തുറന്നു കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയില്‍ പ്രായ പൂര്‍ത്തിയാകാത്ത ആളടക്കം രണ്ടുപേരെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. തളിപറമ്പ്‌, ഉളിയില്‍, കാരക്കുന്നിലെ വാടക വീട്ടില്‍ താമസിക്കുന്ന സുദേവന്‍ (54) കൂത്തുപറമ്പ്‌, പാട്യത്തെ 17 കാരന്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌. മട്ടന്നൂര്‍, ചാവശ്ശേരി കൂലോത്ത്‌ ക്ഷേത്രം കുത്തി തുറക്കാനുള്ള ശ്രമത്തിനിടയിലാണ്‌ ഇരുവരെയും പിടികൂടിയത്‌. ഇവരില്‍ നിന്നു വാള്‍, ചുറ്റിക, പണം എന്നിവയും കവര്‍ച്ച നടത്താന്‍ എത്തിയ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇരുവരെയും മട്ടന്നൂര്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുകയാണ്‌. സമീപ പ്രദേശങ്ങളിലെ നിരവധി ആരാധനാലയങ്ങളില്‍ അടുത്തിടെ കവര്‍ച്ച നടത്തിയിരുന്നു. കവര്‍ച്ചക്കാരെ കണ്ടെത്താന്‍ കഴിയാതെ കുഴഞ്ഞ പൊലീസ്‌ നാട്ടുകാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ജാഗ്രതാ സമിതി നടത്തിയ സമയോചിതമായ ഇടപെടലിലാണ്‌ കവര്‍ച്ചക്കാര്‍ പിടിയിലായത്‌.

NO COMMENTS

LEAVE A REPLY