നെഞ്ചുവേദനയെ തുടര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചു

0
37

പെര്‍ള: നെഞ്ചുവേദനയെ തുടര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെര്‍ള കാട്ടുകുക്കെ, സൂര്‍ഡെലുവിലെ ജനാര്‍ദ്ദന (36)യാണ്‌ മരിച്ചത്‌.
ഇന്നലെ ഉച്ചക്കാണ്‌ സംഭവം. പെര്‍ള ടൗണില്‍ ഓട്ടോ ഡ്രൈവറായ ജനാര്‍ദ്ദന ഇന്നലെ ഉച്ചക്ക്‌ വീട്ടിലെത്തി ഭക്ഷണം കഴിച്ചതിന്‌ ശേഷമാണ്‌ നെഞ്ചുവേദനയുണ്ടായത്‌. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അപ്പു- പരേതയായ ലളിത ദമ്പതികളുടെ മകനാണ്‌. ശങ്കര, രാധാകൃഷ്‌ണ എന്നിവര്‍ സഹോദരങ്ങളാണ്‌.

NO COMMENTS

LEAVE A REPLY