നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വൈകിട്ട്‌

0
22

ന്യൂദെല്‍ഹി: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമുള്ള നിയമസഭാ തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപനം ഇന്നു വൈകിട്ട.്‌ ഇതിനു മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗം ആരംഭിച്ചു. തീയ്യതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വരും.കേരളത്തില്‍ ഏപ്രില്‍ 15ന്‌ മുമ്പായി തെരഞ്ഞെടുപ്പ്‌ നടത്താനാണ്‌ ആലോചിക്കുന്നത്‌. ഉത്സവ സീസണ്‍ കണക്കിലെടുത്താണ്‌ ഈ തീയ്യതി പരിഗണിക്കുന്നത്‌.കേരളത്തില്‍ തെരഞ്ഞെടുപ്പു ഒറ്റഘട്ടത്തില്‍ നടത്തണമെന്നാണ്‌ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നേരത്തെ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിരുന്നത്‌. എന്നാല്‍ കോവിഡ്‌ വ്യാപനം ശക്തമായി തുടരുന്നതിനിടയില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിലായി നടത്താനാണ്‌ തെരഞ്ഞെടുപ്പു കമ്മീഷന്‍ ആലോചിക്കുന്നത്‌.കേരളത്തിനൊപ്പം തമിഴ്‌നാട്‌, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലേയ്‌ക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയ്‌ക്കും തെരഞ്ഞെടുപ്പു നടക്കും. സി ബി എസ്‌ ഇ പരീക്ഷകളും റംസാന്‍ വ്രതാരംഭവും കണക്കിലെടുത്ത്‌ ഏപ്രില്‍ 30ന്‌ അകം തെരഞ്ഞെടുപ്പു പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനാണ്‌ കമ്മീഷന്‍ ആലോചിക്കുന്നത്‌.നിയമസഭാ തെരഞ്ഞെടുപ്പിനു ഒപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പു തീയ്യതിയും ഇന്നു പ്രഖ്യാപിക്കുമെന്നാണ്‌ പൊതുവെ പ്രതീക്ഷിക്കുന്നത്‌.
സംസ്ഥാന രാഷ്‌ട്രീയത്തിലേയ്‌ക്ക്‌ തിരികെ എത്തുന്നതിനായി മുസ്ലീം ലീഗ്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി സംസ്ഥാനം രാജിവച്ചതോടെയാണ്‌ മലപ്പുറം ലോക്‌ സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്‌.തെരഞ്ഞെടുപ്പിനു തയ്യാറാണെന്നു വിവിധ രാഷ്‌ട്രീയ പാര്‍ട്ടിനേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസും വലതുമുന്നണിയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും മുന്നണിക്ക്‌ ശുഭപ്രതീക്ഷയാണെന്നും കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY