പിടികിട്ടാപ്പുള്ളികള്‍ക്കെതിരെ നടപടി ശക്തമാക്കി; വിദ്യാനഗറില്‍ രണ്ടുപേര്‍ അറസ്റ്റില്‍

0
26

കാസര്‍കോട്‌: നിയമസഭാ തെരഞ്ഞെടുപ്പു പശ്ചാത്തലത്തില്‍ പിടികിട്ടാപ്പുള്ളികളടക്കമുള്ള വാറന്റു പ്രതികളെ പിടികൂടാന്‍ പൊലീസ്‌ നടപടി ഊര്‍ജ്ജിതമാക്കി. വധശ്രമക്കേസ്‌ പ്രതിയടക്കം രണ്ടു പേരെ വിദ്യാനഗര്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തു. വധശ്രമക്കേസ്‌ പ്രതിയായ കസബവില്ലേജിലെ ബി സി റോഡിലെ ഷമാസ്‌ ക്വാര്‍ട്ടേഴ്‌സിലെ മുഹമ്മദ്‌ ശുഹൈബ്‌ (24), ചെങ്കള, റഹ്മത്ത്‌ നഗറിലെ എച്ച്‌ നൗഷാദ്‌ എന്നിവരെയാണ്‌ വിദ്യാനഗര്‍ എസ്‌ ഐ നിബിന്‍ ജോയിയും സംഘവും അറസ്റ്റു ചെയ്‌തത്‌.
ഇരുവരും വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളിലെ വാറന്റ്‌ പ്രതികളാണെന്നു പൊലീസ്‌ പറഞ്ഞു. വരും ദിവസങ്ങളിലും വാറന്റ്‌ പ്രതികള്‍ക്കെതിരെയുള്ള റെയ്‌ഡ്‌ ശക്‌തമാക്കാനാണ്‌ പൊലീസിന്റെ തീരുമാനം.

NO COMMENTS

LEAVE A REPLY