ട്രെയിനില്‍ കടത്തിയ 40 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

0
28
Exif_JPEG_420

കാസര്‍കോട്‌: ട്രെയിനില്‍ കടത്തിയ നാല്‍പത്‌ കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്‌ പിടികൂടി. ഇന്നലെ രാവിലെ കുമ്പള റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ്‌ സംഭവം. എന്നാല്‍ കടത്തിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മംഗ്‌ളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ പോവുകയായിരുന്ന ഏറനാട്‌ എക്‌സ്‌പ്രസ്സില്‍ നിന്നാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌. ട്രെയിനിലെ ഡി-14 ബോഗിയിലാണ്‌ സംശയാസ്‌പദമായ നിലയില്‍ ബാഗ്‌ കാണപ്പെട്ടത്‌. തുറന്ന്‌ പരിശോധിച്ചപ്പോഴാണ്‌ നാല്‍പ്പത്‌ കിലോഗ്രാമോളം തൂക്കം വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്‌. ആര്‍ പി എഫ്‌ എസ്‌ ഐ ദിലീപ്‌, കോണ്‍സ്റ്റബിള്‍ പ്രമോദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌. പിന്നീട്‌ പുകയില ഉല്‍പ്പന്നങ്ങള്‍ കുമ്പള എക്‌സൈസിന്‌ കൈമാറി.

NO COMMENTS

LEAVE A REPLY