എലിവിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ രണ്ട മരണം: യുവതിയെ റിമാന്റ്‌ ചെയ്‌ത്‌ സെന്‍ട്രല്‍ ജയിലിലടച്ചു

0
31

കാഞ്ഞങ്ങാട്‌: എലിവിഷം കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ച്‌ മകനും സഹോദരിയും മരിച്ച കേസില്‍ അറസ്റ്റിലായ യുവതിയെ രണ്ടാഴ്‌ച്ചത്തേയ്‌ക്ക്‌ റിമാന്റ്‌ ചെയ്‌തു. അജാനൂര്‍, കടപ്പുറത്തെ മഹേഷിന്റെ ഭാര്യ വര്‍ഷ (28)യെയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി (ഒന്ന്‌) റിമാന്റ്‌ ചെയ്‌തത്‌. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി.
ഐക്രീമില്‍ എലിവിഷം ചേര്‍ത്ത്‌ കഴിച്ച്‌ അവശ നിലയിലായിരുന്ന വര്‍ഷ ഏതാനും ദിവസം കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിവിട്ട ശേഷമാണ്‌ അറസ്റ്റ്‌. മേശപ്പുറത്ത്‌ അശ്രദ്ധയോടെ ബാക്കിവെച്ച ഐസ്‌ക്രീം കഴിച്ച്‌ വര്‍ഷയുടെ മകന്‍ അദൈ്വതും സഹോദരി ദൃശ്യയും ആണ്‌ മരിച്ചത്‌.

NO COMMENTS

LEAVE A REPLY