അരലക്ഷം രൂപയുടെ മത്സ്യങ്ങള്‍ മോഷണം പോയെന്ന്‌ പരാതി

0
22


തൃക്കരിപ്പൂര്‍: മത്സ്യക്കൂട്‌ കൃഷിയില്‍ നിന്നും അരലക്ഷം രൂപയുടെ മത്സ്യങ്ങള്‍ മോഷണം പോയെന്ന പരാതിയില്‍ ചന്തേര പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. കവ്വായി കായലിലെ ഇടയിലക്കാട്‌ ബണ്ട്‌ പരിസരത്ത്‌ നിര്‍മ്മിച്ച ഇടയിലക്കാട്‌ സ്വദേശി കെ രഘുവിന്റെ മത്സ്യക്കൂട്‌ കൃഷിയില്‍ നിന്നാണ്‌ പകുതിയോളം മത്സ്യങ്ങള്‍ മോഷണം പോയത്‌.നാല്‌ അറകളുള്ള കൂടിന്റെ മുകള്‍ ഭാഗത്തുള്ള നെറ്റ്‌ മുറിച്ചു മാറ്റിയാണ്‌ മോഷണം നടന്നത്‌. കോളോന്‍, ചെമ്പല്ലി, കരിമീന്‍, കട്‌ല എന്നീ മത്സ്യങ്ങളെയാണ്‌ രഘു കൃഷി ചെയ്‌തിരുന്നത്‌. കഴിഞ്ഞ ദിവസം രാത്രിയാണ്‌ മോഷണം നടന്നത്‌. ഏകദേശം 50,000 രൂപയുടെ മത്സ്യങ്ങള്‍ മോഷണം പോയതായാണ്‌ പരാതിയില്‍ പറയുന്നത്‌. സംഭവസ്ഥലം വലിയ പറമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി സജീവന്‍ സന്ദര്‍ശിച്ചു.

NO COMMENTS

LEAVE A REPLY