തെയ്യം ഉപാസക ചോയിച്ചി അമ്മ അന്തരിച്ചു

0
20


പാലക്കുന്ന്‌: നാല്‍പതില്‍പരം വയനാട്ടുകുലവന്‍തറവാടുകളില്‍ തെയ്യംകെട്ട്‌ ഉത്സവങ്ങള്‍ക്ക്‌ ‘നോറ്റിരുന്ന’ ചോയിച്ചി അമ്മ(90) അന്തരിച്ചു. പനയാല്‍ നെല്ലിയടുക്കത്ത്‌ ജയശ്രീ നിലയത്തില്‍  പരേതനായ പുളിക്കാല്‍ കണ്ണന്റെ ഭാര്യയാണ്‌. പാലക്കുന്ന്‌ കഴകത്തിലെ നാല്‌പതില്‍ പരം തറവാടുകളില്‍ വായനാട്ടുകുലവന്‍ തെയ്യംകെട്ട്‌ ഉത്സവങ്ങള്‍ക്ക്‌ നോറ്റിരുന്ന ചോയിച്ചി അമ്മയെ 2016ല്‍ വാട്‌സ്‌ആപ്‌ കൂട്ടായ്‌മ’യും കഴിഞ്ഞ ദിവസം ഉദുമ കപ്പണക്കാല്‍ തറവാടും ആദരിച്ചിരുന്നു. മക്കള്‍: അപ്പകുഞ്ഞി (പുളിക്കാല്‍), എന്‍. കൃഷ്‌ണന്‍ (പാലക്കുന്ന്‌ ക്ഷേത്രം കേന്ദ്രസമിതി അംഗം), പരേതനായ പ്രഭാകരന്‍. മരുമക്കള്‍: കോമളവല്ലി, ജാനകി, വിമല.സഹോദരങ്ങള്‍: ചിരുത (കല്ലളി), കുഞ്ഞിരാമന്‍(കളിങ്ങോത്ത്‌), ജാനകി(ചൗക്കി), കോരന്‍ (കളിങ്ങോത്ത്‌), സരോജിനി (കളിങ്ങോത്ത്‌), കൃഷ്‌ണന്‍ (ചൗക്കി), രോഹിണി (പുളിക്കാല്‍),പരേതയായ പാര്‍വതി.

NO COMMENTS

LEAVE A REPLY