ചോരുന്ന കുടിവെള്ള പൈപ്പ്‌; നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തി

0
25


ചട്ടഞ്ചാല്‍: മാസങ്ങളായി ചോര്‍ന്നൊലിക്കുന്ന കുടിവെള്ള പൈപ്പ്‌ ലൈനിന്റെ അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധം. സി എം നഗര്‍ മില്‍സിറ്റി ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തി. സി എം നഗറില്‍ രണ്ടുമാസം മുമ്പാണ്‌ കുടിവെള്ളം പാഴാകാന്‍ തുടങ്ങിയത്‌. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നു ക്ലബ്ബ്‌ പ്രവര്‍ത്തകര്‍ ആരോപിച്ചു. ചെമ്മനാട്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ തെക്കില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ കലാഭവന്‍ രാജു, കെ എം സുലൈമാന്‍, മുഹമ്മദ്‌ ബാരിക്കാട്‌, രവീന്ദ്രന്‍ കാവും-പള്ളം, മൊയ്‌തീന്‍ ജീലാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY