സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കി രാഷ്‌ട്രീയ പാര്‍ട്ടികള്‍

0
31

കാസര്‍കോട്‌: മാര്‍ച്ച്‌ ഏഴിനു നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയ്യതി പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചന ശക്തമായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവം. ഇതിന്റെ ഭാഗമായി ജില്ലാ കലക്‌ടര്‍ ഡോ. ഡി സജിത്ത്‌ ബാബു, ജില്ലാ പൊലീസ്‌ മേധാവി പി ബി രാജീവ്‌ എന്നിവര്‍ സ്‌ട്രോംഗ്‌ റൂമുകളില്‍ പരിശോധന ആരംഭിച്ചു. കാസര്‍കോട്‌ ഗവ. കോളേജ്‌ , കുമ്പള ജി എച്ച്‌ എസ്‌ എസ്‌, പെരിയ ഗവ. പോളിടെക്‌നിക്ക്‌ എന്നിവിടങ്ങളില്‍ ഇന്നു രാവിലെ പരിശോധന നടത്തി. ഉച്ച കഴിഞ്ഞ്‌ തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക്‌, പടന്നക്കാട്‌ നെഹ്‌റു ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ എന്നിവിടങ്ങളിലും പരിശോധന നടത്തും. എ എസ്‌ പി പ്രജീഷ്‌ തോട്ടത്തില്‍, ഡി വൈ എസ്‌ പി പി പി സദാനന്ദന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
അതേ സമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സജീവമാക്കി. ഐശ്വര്യ യാത്ര സമാപിച്ചതോടെ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേയ്‌ക്കു കടന്നു. ലീഗ്‌ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഓരോ ജില്ലാ കമ്മറ്റികളും നേരത്തെ സംസ്ഥാന നേതൃത്വത്തിനു സമര്‍പ്പിച്ചിരുന്നു.
വികസന മുന്നേറ്റ യാത്രയ്‌ക്കു ശേഷം ഇടതു മുന്നണിയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേയ്‌ക്കു കടക്കും. ഓരോ മണ്ഡലത്തിലേയ്‌ക്കും മൂന്നു പേരുടെ പേരുകളടങ്ങിയ പട്ടിക സി പി എമ്മും സി പി ഐയും സംസ്ഥാന നേതൃത്വങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY