രണ്ടില ജോസ്‌ കെ മാണിക്ക്‌ തന്നെ

0
22

കൊച്ചി: രണ്ടില ചിഹ്നത്തിനായുള്ള നിയമ പോരാട്ടത്തില്‍ പി ജെ ജോസഫിന്‌ വീണ്ടും തിരിച്ചടി. രണ്ടില ചിഹ്നം കേരളാ കോണ്‍ഗ്രസ്‌ ജോസ്‌ വിഭാഗത്തിന്‌ അനുവദിച്ചത്‌ ചോദ്യം ചെയ്‌ത്‌ പി ജെ ജോസഫ്‌ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി.
കേരള കോണ്‍ഗ്രസ്‌ എമ്മിന്റെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ രണ്ടില പാര്‍ട്ടിയിലെ പിളര്‍പ്പിന്‌ ശേഷം എല്‍ ഡി എഫിലേക്ക്‌ വന്ന ജോസ്‌ കെ മാണി വിഭാഗത്തിന്‌ അവകാശപ്പെട്ടതാണ്‌ എന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിലപാട്‌. ഇതിനെതിരെയാണ്‌ പി ജെ ജോസഫ്‌ സിംഗിള്‍ ബഞ്ചിനെ സമീപിച്ചത്‌. എന്നാല്‍ സിംഗിള്‍ ബഞ്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിലപാട്‌ അംഗീകരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY