പ്ലസ്‌ടു വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ചു

0
36

ഇടുക്കി: പള്ളിവാസല്‍ പവര്‍ ഹൗസ്‌ ഭാഗത്ത്‌ പ്ലസ്‌ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ്‌ മരിച്ചു. ബയസണ്‍വാലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്‌മ(17)യാണ്‌ കൊല്ലപ്പെട്ടത്‌. വൈകിട്ട്‌ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ തിരച്ചില്‍ നടത്തുന്നതിനിടയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ ബന്ധുവായ അനുവിനു ഒപ്പം നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY